കര്‍ഷക റാലിയെ നാസിക്കില്‍ ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമം.; അതിജീവന പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കിസാന്‍ സഭ നയിക്കുന്ന രണ്ടാം കര്‍ഷക ലോങ് മാര്‍ച്ചിന് അനുമതി നിഷേധിച്ചുള്ള സര്‍ക്കാരിന്റെ കടുത്ത നിലപാടിനെ വെല്ലുവിളിച്ചു മഹാരാഷ്ട്രയിലെ കര്‍ഷകര്‍.

നാസിക്കില്‍ സംഘടിച്ചു പ്രതിഷേധിക്കാന്‍ മാത്രമാണ് പോലീസ് അനുമതിയെങ്കിലും മുംബൈയിലേക്കുള്ള ലോങ്ങ് മാര്‍ച്ചില്‍ നിന്നും പിന്തിരിയുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ ഉറച്ചാണ് കര്‍ഷകര്‍.

പ്രതിഷേധക്കാരെ തിരിച്ചു വിടാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചു മുന്നോട്ട് പോകുവാനുള്ള തീരുമാനത്തിലാണ് നാസിക്കിനെ ചെങ്കടലാക്കിയ കര്‍ഷകര്‍.

നാസിക്ക് നഗരത്തില്‍ പോലീസും സ്‌പെഷ്യല്‍ കമാന്‍ഡോ ഫോഴ്‌സുമായി വലിയ പ്രതിരോധം തീര്‍ത്തതോടെ സംഘര്‍ഷാവസ്ഥയാണ് നില കൊള്ളുന്നത്.

ചരിത്രത്തില്‍ ഇടം നേടിയ നാസിക് കിസാന്‍ ലോങ് മാര്‍ച്ചിന്റെ ചുവടുപിടിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷക പോരാളികള്‍ വീണ്ടും സമരമുഖത്ത് അണിനിരക്കുമ്പോള്‍ മുട്ട് വിറക്കുന്നത് ഫഡ്‌നാവിസ് സര്‍ക്കാരിനാണ്.

പാവപ്പെട്ട കര്‍ഷകരെ പ്രതീക്ഷകള്‍ നല്‍കി പറഞ്ഞു പറ്റിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് കിസാന്‍ റാലി. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയിലൂടെ അതിജീവനത്തിന്റെ പോരാട്ട സമരത്തില്‍ പങ്കെടുത്തത്.

ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തത് ആണ് കര്‍ഷകരെ വീണ്ടും സമരമുഖത്തേക്ക് എത്തിച്ചത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News