പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് കിസാന്‍ സഭ ലോംഗ് മാര്‍ച്ച് പ്രയാണം ആരംഭിച്ചു

പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് കിസാന്‍ സഭ ലോംഗ് മാര്‍ച്ച് പ്രയാണം ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഇപ്പോഴും മാര്‍ച്ചിലേക്ക് ഒഴുകുകയാണ്.

മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആദ്യ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തോളം ആയിട്ടും ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാര്‍ച്ച് ചെയ്യുന്നത്.

180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ യാത്ര

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടും ചുവടുവച്ചുതുടങ്ങുകയാണ്. ഇന്നലെയും ഇന്നുമായി പല രീതിയില്‍ മാര്‍ച്ച് പരാജയപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി.

മാര്‍ച്ച് ചെയ്യാന്‍ അനുമതി നല്‍കാതിരിക്കുക, പൊലീസിനെ ഉപയോഗിച്ച് കര്‍ഷകരെ തടയുക, നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടങ്ങി സമരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെല്ലാം അതിജീവിച്ചാണ് കര്‍ഷകരുടെ മാര്‍ച്ച്.

ഇന്നലെ പ്രയാണം ആരംഭിക്കാനിരുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ കര്‍ഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്.

കര്‍ഷകര്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നാസികിലെത്തി. വഴിയോരങ്ങളിലും മൈതാനങ്ങളിലുമായിരുന്നു കഴിഞ്ഞ രാത്രി കര്‍ഷകര്‍ കഴിച്ചുകൂട്ടിയത്.

സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മന്ത്രി ഗിരീഷ് മഹാജന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയമായി.

അനുനയനീക്കങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കിസാന്‍ സഭ നിലപാട്. 50000ത്തിലേറെ കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുന്നു.

ആദ്യ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തോളമായിട്ടും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാം ലോംഗ് മാര്‍ച്ച്.

പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News