പൂനെയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരനെ 16 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. പൂനെയിലെ മന്ചാര്‍ ടെഹ്‌സില്‍ പ്രവശ്യയിലാണ് സംഭവം.

രവി പണ്ഡിത് എന്ന കുട്ടി കളിക്കുന്നതിനിടയിലാണ് കുഴല്‍ കിണറിന് ഉള്ളിലേക്ക് വീണത്. ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവം.

കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സംഘം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടിക്ക് യാതൊരു പരിക്കും കൂടാതെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശരിക്കും കഷ്ടപ്പെടുകയും ചെയ്തു.