പീപ്പിള്‍ ടിവി ബ്രേക്കിങ്; സ്വര്‍ണ വില്‍പ്പനയിലൂടെ സംസ്ഥാനത്ത് ജ്വല്ലറികളില്‍ വന്‍ നികുതി വെട്ടിപ്പ്; പീപ്പിള്‍ ഒളിക്യാമറ ഓപ്പറേഷന്‍

ജ്വല്ലറികളിലെ വന്‍ നികുതി വെട്ടിപ്പ് പീപ്പിള്‍ ഒളിക്യാമറകളില്‍. ബില്ലോ ജിഎസ്ടിയോ ഇല്ലാതെ ദിവസേന സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ കച്ചവടം.

വില്‍ക്കുന്ന സ്വര്‍ണ്ണത്തിനോ വാങ്ങുന്ന പഴയ സ്വര്‍ണ്ണത്തിനോ കണക്കില്ല. പീപ്പിള്‍ ടിവിയുടെ ഒളിക്യാമറയില്‍ ഇത്തവണ കുടുങ്ങിയത് തൃശൂരിലെ കോണിക്കര ജ്വല്ലറിയാണ്. സ്വര്‍ണാഭരണ മൊത്തവിതരണ കേന്ദ്രങ്ങള്‍ എറെയുള്ള ഇടമാണ് തൃശൂര്‍.

ഇവിടത്തെ ഒരു മൊത്തവിതരണക്കാരാണ് കോണിക്കല്‍ ജ്വല്ലറി. മൊത്തവിതരണക്കാര്‍ ആണെങ്കിലും ചില്ലറയായി വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണം ലഭിക്കും.

കടയ്ക്കുള്ളില്‍ കയറാന്‍ വലിയ കടമ്പകള്‍ ആണ് കടക്കേണ്ടത്. സിസിടിവി ക്യാമറ വഴി കസ്റ്റമറെ കണ്ടതിന് ശേഷം ആണ് അകത്തേക്ക് കടത്തി വിടുന്നത്.

നികുതിയില്ലാതെ ബില്ലിലാതെ ആഭരണം തരാം എന്ന് ജീവനക്കാരന്‍ ആദ്യമേ ഉറപ്പു നല്‍കി. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ അല്ലാതെ നേരിട്ട് പണം നല്‍കണം. ആഭരണം എടുത്ത് കഴിഞ്ഞതിന് ശേഷം ഒരാള്‍ വന്ന് മറ്റൊരു രഹസ്യ മുറിയിലേക്ക് കുട്ടിക്കൊണ്ട് പോകും.

അവിടെയാണ് പൈസ അടക്കേണ്ടത്. മേടിച്ച ആഭരണത്തിന് രൂപ കൈമാറി. ബില്ലില്ലാത്ത വിത്ത്ഔട്ട് കച്ചവടമെന്ന് ഉടമ പറഞ്ഞു.

ബില്ലിന് പകരം ലഭിക്കുന്നത് കടയുടെ പേരോ മേല്‍വിലാസമോ ഇല്ലാത്ത എസ്റ്റിമേറ്റ് എന്ന് എഴുതിയ ഒരു പേപ്പറാണ്.

നികുതിയില്ലാത്തതിനാല്‍ ഉപഭോക്താവിന് 3100 രൂപ ലാഭം. എന്നാല്‍ കടയില്‍ നിന്നും പുറത്തിറങ്ങിയാല്‍ കടയുമായിട്ടുള്ള ബന്ധം അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News