ആയിരം ദിനം, വികസനം എല്ലാ മേഖലകളെയും സ്പര്‍ശിച്ചു; ചരിത്രത്തിലെ എറ്റവും വലിയ പദ്ധതി ചിലവ് മാറ്റിവയ്ക്കാനായത് വലിയ നേട്ടമായി: മുഖ്യമന്ത്രി

പല ദുരന്തങ്ങൾ നേരിടേണ്ടി വന്നപ്പോഴും ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചിലവ് മാറ്റി വയ്ക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫ് കുടുംബ സംഗമത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം മണ്ഡലത്തിൽ നാല് കുടുംബ സംഗമങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

പ്രളയ ദുരന്തം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുകയും പല പദ്ധതികളും വൈകാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രളയം തിരിച്ചടിയായെങ്കിലും അത് ഒരു അവസരമായി എടുക്കുകയാണ് സർക്കാർ ചെയ്തത്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള പുനർ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിലെത്തി ആയിരം ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാ മേഖലകളിലും വലിയ പുരോഗതി ഉണ്ടാക്കാൻ സർക്കാരിനായി.

നേരത്തെ അഴിമതി നിറഞ്ഞ കേരളം ഇപ്പോൾ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി മാറി.കാർഷിക ഊർജ ഉൽപ്പാദന മേഖലകളിൽ വൈകാതെ തന്നെ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന ആശയങ്ങൾ സ്വാംശീകരിച്ച സംസ്ഥാനമായതിനാലാണ് കേരളത്തെ ഭിന്നിപ്പിക്കാൻ ആർക്കും കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.ധർമ്മടം മണ്ഡലത്തിൽ എരുവട്ടി ഈസ്റ്റ്,അഞ്ചരക്കണ്ടി,കടമ്പൂർ,മക്രേരി എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബ യോഗങ്ങളിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News