കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന കുവൈറ്റിലെ പ്രവാസിഇന്ത്യക്കാരെ തട്ടിപ്പിനിരയാക്കുന്നുവെന്ന് പരാതി.

ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ വ്യാജ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നത്. എംബസിയില്‍ നിന്നെന്ന വ്യാജേന വിളിച്ച് പ്രവാസികളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടക്കുന്നത്.

എംബസി ഉദ്ദ്യോഗസ്ഥരെന്ന തരത്തില്‍ ചില വോയിസ്‌ ക്ലിപ്പ് വഴിയും, ഫോട്ടോകളും പരിചയപ്പെടുത്തിയും തട്ടിപ്പ് നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇത്തരത്തില്‍, പ്രവാസികളെ ഫോണ്‍ ചെയ്ത് ഒരു തരത്തിലുമുള്ള പണ ഇടപാടുകള്‍ നടത്തുന്നില്ലായെന്നു എംബസി വ്യക്തമാക്കി.

ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കുവൈറ്റിലെ ഇന്ത്യക്കാരോട് എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിപരമായ വിവരങ്ങളോ കൈമാറരുതെന്നും എംബസി മുന്നറിയിപ്പ് അറീയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News