പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗുകാര്‍ വ്യാപക അക്രമം തുടരുന്നു; പൊലീസിനും സിപിഐഎം പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

മലപ്പുറം: പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി തറക്കല്ലിട്ടതോടെ വിറളിപൂണ്ട മുസ്ലിംലീഗുകാര്‍ തീരദേശത്ത് വ്യാപക അക്രമം തുടരുന്നു.

ബുധനാഴ്ച വൈകിട്ടോടെ ഒട്ടുമ്മലില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തിയ ലീഗുകാര്‍ പൊലീസിനെ അക്രമിക്കുകയും സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. കല്ലേറ് രൂക്ഷമായതോടെ ടിയര്‍ ഗ്യാസ് ഉപയോഗിച്ച പൊലീസ് ലീഗ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.

ചൊവ്വാഴ്ച രാത്രി ചാപ്പപ്പടിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെയും ലീഗുകാര്‍ അക്രമമഴിച്ചുവിട്ടിരുന്നു.

ലീഗ് ഓഫീസില്‍നിന്ന് പൂഴിനിറച്ച കവറും കല്ലും പ്രകടനത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇതിനുശേഷം രാത്രി പള്ളിച്ചന്റെ പുരക്കല്‍ അഷ്‌റഫിന്റെ വള്ളം തകര്‍ത്ത് കടലില്‍ തള്ളി.

സിപിഐഎം ഒട്ടുമ്മല്‍ ബ്രാഞ്ചംഗംകൂടിയായ അഷറഫിന്റെ വള്ളം എന്‍ജിന്‍ ലീഗുകാര്‍ കടലിലെറിഞ്ഞ് നശിപ്പിച്ചത് രണ്ടുമാസം മുമ്പാണ്.

തീരദേശ മേഖലയില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട പദ്ധതി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ മുടങ്ങിപ്പോവുകയായായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here