മുഖം മിനുക്കി മാറ്റങ്ങളോടെ 2019ല്‍ എന്‍ഡെവറിനെ അവതരിപ്പിക്കുകയാണ് ഫോര്‍ഡ്.
നിലവിലെ മോഡലില്‍ ഗ്രില്ലിലും ബംബറിലും മാറ്റം വരുത്തിയാണ് പുത്തന്‍ എന്‍ഡവറിനെ കമ്പനി അണിയിച്ചൊരിക്കുന്നത്.

കീ ലെസ്സ് എന്‍ട്രി, പുഡില്‍ ലാംപ്, സ്മാര്‍ട്ട് ബൂട്ട് എന്നിവ പുത്തല്‍ എന്‍ഡെവറിന്‍റെ സവിശേഷതയാണ്. ടെറ്റാനിയം, ടെറ്റാനിയം, ട്രിം എന്നീ വേരിയന്‍റുകളിനാണ് വിപണിയിലെത്തുക.

2.2 ലിറ്റര്‍ മാന്വല്‍ ഗിയര്‍ ഫോര്‍ വീല്‍ ഡ്രൈവാലായിരിക്കും മാന്വല്‍ ഫോര്‍ഡ് എന്‍ഡെവര്‍ പുറത്തിറങ്ങുക.

3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഫോര്‍ വീല്‍ ഡ്രൈവാലായിരിക്കും ഓട്ടോമാറ്റിക്ക് ഫോര്‍ഡ് എന്‍ഡെവര്‍ പുറത്തിറങ്ങുക. 18 ഇഞ്ച് അലോയ് വീലാണ് എന്‍ഡെവറിനുള്ളത്.

മുഖംമിനുക്കി വരുന്ന എന്‍ഡെവര്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ പുതുതായി പുറത്തിറങ്ങിയ മഹീന്ദ്ര ആള്‍ട്ടുറാസ് G 4, മിസ്തുബിഷ് പജീറോ സ്പോര്‍ട്ട്, ഇസുസു എം യു- എക്സ് എന്നീ വാഹനങ്ങള്‍ക്ക് കടുത്ത മത്സരമാണ് ഉയര്‍ത്തുക.