ശബരിമല ഹര്‍ത്താല്‍: 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; നേതാക്കള്‍ 990 കേസുകളില്‍ പ്രതികളാകും

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത 999 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി.

കെപി ശശികല, എസ് ജെ ആര്‍ കുമാര്‍, കെഎസ് രാധാകൃഷ്ണന്‍, ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പിഇബി മേനോന്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടം കൂടിക്കണക്കാക്കി ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.

ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായി.

പത്തനംതിട്ട ജില്ലയിലാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തില്‍ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here