മലമല്ലി കൃഷി ചെയ്ത് നേട്ടം കൊയ്ത് കാന്തല്ലൂര്‍ കര്‍ഷകര്‍

മറയൂര്‍-കാന്തല്ലൂര്‍ മേഖലകളില്‍ ഇതാദ്യമായാണ് മലമല്ലി വ്യാപകമായി കൃഷി ചെയ്യുന്നത്.

തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന മലമല്ലിക്ക് പുറത്ത് നിന്ന് വാങ്ങുന്ന മല്ലിയേക്കാള്‍ ഗുണവും മണവും കൂടുതലുണ്ട്.

മലയാളികള്‍ മല്ലി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും മല്ലിയിലയുടെ ഉപയോഗം കുറവാണ്. ദഹനത്തിനും കരളിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും മല്ലിയില സഹായിക്കുന്നു.

കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പും നിയന്ത്രിക്കാന്‍ മല്ലിയില ഉപയോഗത്തിലൂടെ കഴിയും. ഔഷധ ഗുണത്തിനൊപ്പം സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍മയുള്ള കാഴ്ചയാണ് മലമല്ലി പ്രദാനം ചെയ്യുന്ന്.

അതിനാല്‍ തന്നെ ആവശ്യക്കാര്‍ ഏറെ എത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വിളലെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മികച്ച വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here