‘ആസാദി ഫോര്‍ കശ്മീര്‍’ പോസ്റ്റര്‍; മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ആസാദി ഫോര്‍ കശ്മീര്‍ പോസ്റ്റര്‍ കോളേജില്‍ പതിച്ചതിനാണ് നടപടി.

റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം (ആര്‍എസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചു എന്നാണ് കുറ്റം.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്.

മണിപ്പൂരിലെ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാനും പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു. പോസ്റ്ററുകള്‍ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വിദ്യാര്‍ത്ഥികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News