പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാകിസ്ഥാനുമായി മത്സരത്തിലേര്‍പ്പെടുന്നതിലെ സുരക്ഷാ പ്രശ്നങ്ങളടക്കം ബിസിസിഐ ഐസിസിക്ക് എഴുതി നല്‍കും.

ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാനും ചടങ്ങിന്റെ തുക കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് നല്‍കാനും ബിസിസിഐ യോഗത്തില്‍ തീരുമാനമായി. അതേസമയം ഒളംമ്പിക്സ് വേദി ഇന്ത്യയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്താരാഷ്ട്ര ഒളംബിക്സ് കമ്മിറ്റി അവസാനിപ്പിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബിസിസിഐ യോഗമാണ് പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സര ബഹിഷ്‌കരണ വിഷയം ബിസിസിഐ കേന്ദ്രസര്‍ക്കാരിന് വിട്ടത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ബഹിഷ്‌കരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി പറഞ്ഞു. പാകിസ്ഥാനുമായി മത്സരത്തിലേര്‍പ്പെടുന്നതിലെ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിസിസിഐ ഐസിസിക്ക് എഴുതി നല്‍കും.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായി ഭാവിയില്‍ സഹകരിക്കരുതെന്ന് അന്താരാഷ്ട്രാ ക്രിക്കറ്റ് സമൂഹത്തോട് ബിസിസിഐ ആഹ്വാനം ചെയ്തു.പുല്‍വാമ സംഭവത്തിന്റ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാനും ബിസിസിഐ യോഗം തീരുമാനിച്ചു. ചടങ്ങിന്റെ തുക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് നല്‍കും.

അതേസമയം ഒളംമ്പിക്സ് വേദി ഇന്ത്യയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്താരാഷ്ട്ര ഒളംബിക്സ് കമ്മിറ്റി അവസാനിപ്പിച്ചു. ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News