യൂബര്‍ ഈറ്റ്‌സിനെ വാങ്ങാനൊരുങ്ങി സ്വിഗ്ഗിയും സൊമാറ്റോയും

ഭക്ഷണത്തിനായി നമ്മള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് യുബര്‍ ഈറ്റ്‌സിനെയും സ്വിഗ്ഗിയേയും സൊമാറ്റോയേയും ഒക്കെയാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മമിക്കൂറുകള്‍ക്കുള്ളില്‍ നമ്മുടെ വീട്ടുപടിക്കല്‍ ഭക്ഷണം എത്തുമെന്നാണ് ഇവയുടെ ഏറ്റേവും വലിയ പ്രത്യേകതയും ഗുണവും.

ഇപ്പോള്‍ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യുബര്‍ ഈറ്റ്‌സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വില്‍ക്കുന്നുവെന്നാണ് പുരത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ബംഗളുരു ആസ്ഥാനമായ പ്രമുഖ സ്ഥാപനം സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്‌സ് ബിസിനസ് കൈമാറുന്നത്. എന്നാല്‍ സൊമാറ്റോ എന്ന കമ്പനിയും ഈ ഡീല്‍ നേടാന്‍ രംഗത്തുണ്ട്.
ഇതിന്റെ വില്പന അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ സ്വിഗിക്കാണ് സാധ്യത കൂടുതലെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ സൂചന സല്‍കുന്നത്.

വില്പന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വിഗ്ഗിയില്‍ യൂബര്‍ ഈറ്റ്‌സിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും.യുബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്നീ കമ്പനികള്‍ക്ക് പുറമെ ഒലെയുടെ ഉടമസ്ഥതയിലുള്ള ഫുഡ് പാണ്ടയും ഇന്ത്യയില്‍ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News