ചൂട് സമയത്ത് ശരീരത്തിന് തണുപ്പോകാന്‍ കഴിയുന്ന നല്ലൊരു പഴവര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇത് കണ്ടാല്‍ തന്നെ നമുക്ക് കഴിക്കാന്‍ തോന്നും എന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. രൂപഭംഗികൊണ്ട് മനോഹരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് കഴിക്കുന്നത്.

സൂര്യതാപം മൂലം കരിവാളിച്ച ചര്‍മ്മത്തിന് വീണ്ടും നിറവും തിളക്കവും കൈവരാനും മുഖം മിനുസപ്പെടാനും തിളങ്ങാനും ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.

കാന്‍സര്‍, ഡയബെറ്റിസ്, പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് യുവത്വം നിലനിര്‍ത്തും.