ശബരിമല ഹര്‍ത്താല്‍; അക്രമങ്ങളില്‍ കേസുകള്‍ കൂടുതല്‍ പാലക്കാട്; നാശനഷ്ടങ്ങളുടെ ഇരകള്‍ പത്തനംതിട്ട ജില്ലയില്‍

കൊച്ചി> ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചതിനെതിരെ നടത്തിയ ഹർത്താൽ അക്രമണങ്ങളിൽ നാശനഷ്‌ടങ്ങളുടെ കണക്ക‌് പരിശോധിക്കുമ്പോൾ ഏറ്റവുമധികം നഷ്ടങ്ങളുണ്ടായത‌് പത്തനംതിട്ട ജില്ലയിൽ.

2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തുമാണ‌് പത്തനംതിട്ടയിൽ മാത്രം അക്രമത്തിൽ നശിച്ചത‌്.

ശബരിമല കർമസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹർത്താലിൽ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ‌് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത‌്.

ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട‌് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഏറെയും പാലക്കാട‌് ജില്ലയിലാണ‌്. 145 കേസുകളാണ‌് പാലക്കാട‌് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത‌്.

കണ്ണൂർ 84, പത്തനംതിട്ട 80, തിരുവനന്തപുരം 69, ആലപ്പുഴ 64 എന്നിങ്ങനെയാണ‌് മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

ഏറ്റവും കുറവ‌് കേസുകൾ(10) രജിസ്റ്റർ ചെയ്തത‌് കാസർകോട‌് ജില്ലയിലാണ‌്. ജനുവരി രണ്ട‌്, മൂന്ന‌് തീയതികളിലെ അക്രമങ്ങളുടെ കണക്കുകളാണിവ.

നാശനഷ്ടങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത‌് കാസർകോട‌് ജില്ലയാണ‌്. 14,39,526 രൂപയുടെ സ്വകാര്യ സ്വത്തിനും 56,000 രൂപയുടെ പൊതു സ്വത്തിനുമാണ‌് നഷ്ടം ഉണ്ടായിട്ടുള്ളത‌്.

തിരുവനന്തപുരം സിറ്റിയിൽ 12,84,500 രൂപയുടെ സ്വകാര്യ സ്വത്തിനും 60,000 രൂപയുടെ പൊതു സ്വത്തിനും നാശമുണ്ടായിട്ടുണ്ട്‌.

കണ്ണൂർ ജില്ലയിൽ 10,65,100 രൂപയുടെ സ്വകാര്യ സ്വത്തും, 1,535,00 രൂപയുടെ പൊതു സ്വത്തും നശിപ്പിച്ചിട്ടുണ്ട‌്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെങ്കിലും സ്വകാര്യ സ്വത്തിൽ വന്നിട്ടുള്ള നഷ്ടം പട്ടികയിൽ സർക്കാർ സൂചിപ്പിച്ചിട്ടുണ്ട‌്.

സംസ്ഥാനത്താകെ 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്‌. ഈ തുക നേതാക്കളിൽനിന്ന്‌ ഈടാക്കാനാണ്‌ കോടതി ഉത്തരവായിട്ടുള്ളത്‌.

ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ സംസ്ഥാനത്ത് 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട‌്.

കേസുകളിൽ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ് നേതാക്കളെ പ്രതിചേർക്കണമെന്നാണ്‌ ഹൈക്കോടതി നിർദ്ദേശം.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ പി ശശികല, ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, വെെസ് പ്രസിഡൻറുമാരായ കെ എസ് രാധാകൃഷ്ണൻ, ‍ഡോ. ടി പി സെൻകുമാർ, പ്രസിഡൻറ് ഗോവിന്ദ് ഭരതൻ,

ബിജെപി സംസ്ഥാന പ്രസി‍ഡൻറ് പി എസ് ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ എംഎൽഎ, വി മുരളീധരൻ എംപി, ആർഎസ്എസ് പ്രാന്ത് സംഘ് ചാലക് പി ഇ ബി മേനോൻ എന്നിവരെ പ്രതിചേർക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ജില്ലതിരിച്ചുള്ള കേസുകളുടെയും നാശനഷ്‌ടങ്ങളുടെയും കണക്ക്‌:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News