സംസ്ഥാന സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്ത് റെയില്‍വേയുടെ രാഷ്ട്രീയ നീക്കം

സംസ്ഥാന സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്ത് റെയില്‍വേയുടെ രാഷ്ട്രീയ നീക്കം. വിഷയം തിരക്കാന്‍ ചെന്ന എ സമ്പത്ത് എംപിയോട് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറി.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എ സമ്പത്തും ,ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമും സത്യഗ്രഹം ഇരുന്നു. ചര്‍ച്ചക്കൊടുവില്‍ ബോര്‍ഡുകള്‍ പുനസ്ഥാപിക്കാമെന്ന് റെയില്‍വേ ഉറപ്പ് നല്‍കി.

സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പരസ്യബോര്‍ഡ് സ്ഥാപിച്ചത് ലിമാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യകമ്പനിയാണ്.എന്നാല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വേ ഏകപക്ഷീയമായി നീക്കം ചെയ്തു.

ഇതൊടെ സംഭവ സ്ഥലത്തെത്തിയ എ.സമ്പത്ത് എംപി ,ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എന്നീവര്‍ സ്റ്റേഷന്‍ ഡയറക്ടറുടെ മുറിയിലെത്തി.

സംസ്ഥാന സര്‍ക്കാര്‍ പണം അടച്ച സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സീനിയര്‍ ഡിവിഷണല്‍ കോമേഷ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രന്‍ എംപിയോട് ഇവിടെ കിടന്ന് ഷോ കാണിക്കരുതെന്ന് പറഞ്ഞത് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.

ഇതൊടെ എംപി സത്യാഗ്രഹം ആരംഭിച്ചു. സംഭവമറിഞ്ഞ് നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ,മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയും സംഭവസ്ഥലത്തെത്തി.

മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി രണ്ടരമണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചക്കൊടുവില്‍ പരസ്യബോര്‍ഡുകള്‍ പുനസ്ഥാപിക്കാമെന്ന് റെയില്‍വേ അധികാരികള്‍ ഉറപ്പ് നല്‍കി.

റെയില്‍വേയില്‍ കരാര്‍ എടുത്ത പരസ്യകമ്പനി 55 ലക്ഷം രൂപ തരാനുണ്ടെന്നും,പണം തന്നാല്‍ പരസ്യം സ്ഥാപിക്കുന്നതില്‍ വിമുഖതയില്ലെന്നും സീനിയര്‍ റെയില്‍വേ ഡിവിഷണല്‍ കൊമേഷ്യല്‍ ഓഫീസര്‍ രാജേഷ് ചന്ദ്രന്‍ അറിയിച്ചു.

മുഖമന്ത്രിയുടെ പടം ഉളള സര്‍ക്കാരിന്റെ പരസ്യബോര്‍ഡ് ബിജെപി കേന്ദ്രങ്ങളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികാരികള്‍ കീറി കളഞ്ഞത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നില്ല. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി സര്‍ക്കാരിന്റെ പരസ്യബോര്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News