ആശങ്കയിലാഴ്ത്തി വീണ്ടും വ്യാജമദ്യ ദുരന്തം; ഒന്‍പത് സ്ത്രീകള്‍ ഉള്‍പ്പെടെ16 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയരാന്‍ സാധ്യത

ഗോലഘട്ട്: ആശങ്കയിലാഴ്ത്തി വീണ്ടും വ്യാജമദ്യ ദുരന്തം. ആസാമിലെ ഗോലഘട്ടിലാണ് വ്യാജമദ്യം കഴിച്ച് ഒന്‍പത് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചത്. ഒരാളില്‍ നിന്നു വാങ്ങിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാജമദ്യം കഴിച്ച 27 പേരെ ജോര്‍ഹാറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ മറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം പേര്‍ മദ്യം കുടിച്ചിരുന്നുവെന്നാണ് വിവരം.

മദ്യം കഴിച്ച പലരുടെയും നില ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 12 പേര്‍ വെള്ളിയാഴ്ചയും നാല് പേര്‍ വ്യാഴാഴ്ച രാത്രിയുമാണ് മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എഡിഎം ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News