പേരയ്ക്ക ക‍ഴിക്കൂ; സൗന്ദര്യം നിലനിര്‍ത്തൂ

ഒട്ടേറെ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ പേരയ്ക്ക എന്ന ഫലവര്‍ഗ്ഗത്തിന് സൗന്ദര്യസംരക്ഷണത്തിലുള്ള പ്രാധാന്യം എത്ര പേര്‍ക്കറിയാം. ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ പേരയക്ക വഹിക്കുന്ന സ്ഥാനം ചെറുതല്ല. നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ പേരയ്ക്ക ഏറെ സഹായകമാണ്.

പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്.

ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്. പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും.

പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഷുഗര്‍ ഉള്ളത്.
ദന്തസംബന്ധമായ പ്രശ്നങ്ങള്ക്ക് ഒരു പരിധിവരെ പേരയ്ക്കകൊണ്ട് പരിഹരിക്കാം. പല്ലുവേദന, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരയ്ക്ക.

ഇതിനു പുറമേ പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു. പേരയിലകൊണ്ട് ചെലവ് കുറഞ്ഞ രീതിയില്‍ മൗത്ത് വാഷും ഉണ്ടാക്കാന്‍ കഴിയും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മാത്രം മതി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News