വാഹനപ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മാറ്റങ്ങളോടെ ഫോര്‍ഡ് ഫിഗോ

അടുത്ത മാസത്തോടെ പുത്തന്‍ ഫിഗോയെ അവതരുപ്പിക്കാനൊരുങ്ങി ഫോര്‍ഡ്. പ‍ഴയ ഫിഗോയുടെ അതേ പ്ലാറ്റ്ഫോമിലാണ് പുത്തന്‍ ഫിഗോയുടെയും നിര്‍മ്മാണം. പുതിയ പെട്രോള്‍ എഞ്ചിനാണ് ഫിഗോയെ ചലിപ്പിക്കുക എന്നതാണ് പ്രധാന മാറ്റം.

നവീകരിച്ച ഫിഗോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ 3 സിലന്‍റെര്‍ പെട്രോള്‍ എഞ്ചിന്‍ 96 PS ശക്തിയും 120 NM ടോര്‍ക്കും നല്‍കും. ആദ്യമായാണ് ഫോര്‍ഡ് ഹാച്ച്ബാക്കിന്‍ ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത്. ഡീസല്‍ എഞ്ചിന് യാതൊരു മാറ്റവുമില്ല.

1.5 ലിറ്റര്‍ 4 സിലന്‍റെര്‍ ഡീസല്‍ എഞ്ചിന്‍ 100 PS ശക്തിയും 215 NM ടോര്‍ക്കും നല്‍കും. 1.5 നാല് സിലന്‍റെര്‍ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക്ക് പതിപ്പും കമ്പനി പുറത്തിറക്കും.

സുരക്ഷക്കായി 6 എയര്‍ ബാഗ്, 7- ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊര്‍ട്ടെയിന്‍മെന്‍റ്, മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്പ്ലേ, എ.ബി.എസ്, ഇ.ബി.ഡി , ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പ‍ഴ്സ്, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് പുതിയ ഫിഗോയിലുള്ളത്.

മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്‍റ്റ് ഐ 10, ഫോക്സവാഗണ്‍ പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News