ഇന്ത്യ-പാക്ക് ബന്ധം അതീവ മോശം അവസ്ഥയില്‍; പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയെന്നും  ട്രംപ് 

ഇന്ത്യാ-പാക്ക് ബന്ധം അതീവ മോശം അവസ്ഥയിലാണെന്നുംപ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും  അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നില വിലെ സാഹചര്യത്തില്‍, പാക്കിസ്ഥാന് നല്‍കിയ വന്ന 1.3 ബില്യണ്‍ ഡോളറിന്റെ സഹായം നിറുത്തി വച്ചതായും ട്രംപ് വ്യക്തമാക്കി.

അതേ സമയം ജയിഷ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തതായി പാക്കിസ്ഥാന്‍ അറിയിച്ചു. മോസ്‌ക്കും സെമിനാരിയും ഉള്‍പ്പെടുന്ന കെട്ടിട സമുചയം ഇന്നലെ രാത്രിയോടെ പിടിച്ചെടുത്തുവെന്ന് പാക്ക് വിദേശകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.

പുല്‍വാമ സ്‌ഫോടനത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ-പാക്ക് ബന്ധത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

സ്ഫോടനത്തില്‍ നിരവധി ജവാന്‍മാരുടെ ജീവന്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വളരെ അപകടത്തിലേയ്ക്കാണ് പോകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നു. പാക്കിസ്ഥാന് അമേരിക്ക നല്‍കി വന്ന 1.3 ബില്യണ്‍ ഡോളറിന്റെ സഹായം നിറുത്തി വച്ചതായും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ പാക്കിസ്ഥാന്‍ എബസിയ്ക്ക് മുമ്പില്‍ ഇന്ത്യക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയും തള്ളി പറഞ്ഞതോടെ ജയിഷ മുഹ്മദിനെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരാവുകയായി.

പാക്ക് അധീന കാശ്മീരില്‍ വരുന്ന ഭഹാവാല്‍പൂരിലെ മോസ്‌ക്കും സെമിനാരിയും ഉള്‍പ്പെടുന്ന കെട്ടിട സമുചയം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയെന്ന് പാക്ക് വിദേശകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.

ജയിഷ മുഹമ്മദിന്റെ ആസ്ഥാനമായാണ് ഇത് അറിയപ്പെടുന്നത്.650 ലേറെ വിദ്യാര്‍ത്ഥികളും 70 ഫാക്കല്‍റ്റികളും ഉള്‍പ്പെടുന്ന സെമിനാറിയുടെ പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേ സമയം ജെയിഷ തലവന്‍ മസൂദ് അസ്ഹര്‍ എവിടെയാണന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News