ഇന്ത്യ-പാക്ക് സംഘര്‍ഷം യുദ്ധസാഹചര്യത്തിലേക്ക്; ശ്രീനഗറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ദ്ധസൈനിക വിഭാഗം

ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്‍റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്പനി കേന്ദ്ര സേനയെ വിമാനമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു.

വിഘടന വാദി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുന്നു.ഹുറിയത്ത് നേതാക്കളേയും ജമാത്ത് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.

45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി നിന്നും പത്ത് കമ്പനി വീതവും അര്‍ദ്ധസൈനീക വിഭാഗങ്ങളെയാണ് കാശ്മീരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ വിന്യസിച്ചത്.

വിമാന മാര്‍ഗമായിരുന്നു സേന നീക്കം. തലസ്ഥാനമായ ശ്രീനഗറിന്റെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തു.വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

മറ്റൊരു വിഘടനവാദി നേതാവും ജമാത്ത് ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ളവരും അറസ്റ്റിലായി.

ഹുറിയത്തിന്റേയും ജമാത്തിന്റേയും നിരവധി പ്രവര്‍ത്തകരും ജമ്മു കാശ്മീര്‍ പോലീസന്റെ തടങ്കലിലാണ്. ഇത് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് സേന വിന്യാസമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.കാശ്മീര്‍ താഴവരയിലെ നിരവധി വീടുകള്‍ റെയ്ഡ് ചെയ്തു.

നേതാക്കളെയും പ്രവര്‍ത്തകരേയും അറസ്‌റ് ചെയ്തിനെതിരെ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി ട്വീറ്ററിലൂടെ പ്രതിഷേധം അറിയിച്ചു.

എന്ത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ചോദിച്ച മുഫ്ത്തി ,വ്യക്തിയെ തടങ്കലിലാക്കാമെന്നും അവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയത്തെ അല്ലെന്നും ചൂണ്ടികാട്ടി.

നാല്‍പത് സൈനീകരുടെ ജീവന്‍ നഷ്മായ പുല്‍വാമ സ്‌ഫോടനത്തിന് ശേഷം നിരവധി വിഘടനവാദി നേതാക്കളുടെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചിരുന്നു. അതിര്‍ത്തികളില്‍ ഇന്ത്യ സൈനീക നീക്കവും സജീവമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here