വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം; പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റു

വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. ഒരേ സമയം നാല് പേര്‍ക്ക് മാത്രം കയറാവുന്ന തൂക്കുപാലത്തില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

അതേസമയം സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ തൂക്കുപാലത്തില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു. സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാത്ത തൂക്കുപാലമാണ് അപകടം ഉണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News