ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍…ചെണ്ട മേളത്തിന് മതിമറന്ന് തുള്ളിച്ചാടി ഒരു പെണ്‍കുട്ടി; വൈറലാകുന്ന വീഡിയോ കാണാം

ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച് മറ്റൊരു പെണ്‍കുട്ടി കൂടി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചെണ്ട മേളത്തിനു മതിമറന്ന് തുള്ളിച്ചാടി ഡാന്‍സുകളിച്ച പാര്‍വതി എന്ന പെണ്‍കുട്ടിയെ എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോള്‍ അതിനു ശേഷം തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിഞ്ഞിയില്‍ നടന്ന മേളത്തിനിടെയാണ് പെണ്‍കുട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ആദ്യം ചെണ്ട കോലെടുത്ത് കൊട്ടിത്തുടങ്ങിയ പെണ്‍കുട്ടിയെ മേളക്കാരിലൊരാള്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചതോടെ മേളക്കാരുടെ നടുവിലേക്കെത്തി താളത്തിനൊത്ത് ചുവടുവയ്ക്കുകയായിരുന്നു.

പിന്നീട് ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ…’ എന്ന മേളത്തിനൊപ്പം പെണ്‍കുട്ടി ചുവടുവെച്ചതോടെ മേളക്കാരും ആവേശത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News