വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; മുംബൈ വിമാനത്തവാളത്തില്‍ അതീവ ജാഗ്രത

മുംബൈ: എയര്‍ ഇന്ത്യയുടെ കണ്ട്രോള്‍ റൂമിലേക്ക് ഇന്ന് ഉച്ചക്ക് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശമാണ് വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കിയതും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശത്തിന് ഉത്തരവിട്ടതും. മുംബൈയില്‍ വന്നു പോകുന്ന എല്ലാ എയര്‍ ലൈന്‍ സര്‍വ്വീസുകളോടും കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം പാകിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ഇന്ത്യ ഓഫീസര്‍ക്ക് കണ്ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ സന്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മുംബൈ വിമാനത്താവളങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ നടപടികള്‍ കൈകൊണ്ടത്.

ടെര്‍മിനല്‍ ഭാഗത്തേക്കുള്ള പ്രവേശനം ഇതോടെ കര്‍ശന നിയന്ത്രത്തിലായി. എല്ലാ വാഹനങ്ങളും യാത്രക്കാരും ജോലിക്കാരുമടക്കമുള്ളവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് പ്രധാന കവാടത്തിലൂടെ കടത്തി വിടുന്നത്. കാറുകളില്‍ ബോംബ് വയ്ക്കുവാനുള്ള സാധ്യതകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്താവളത്തിലെ സി സി ടി വി നിരീക്ഷണ കേന്ദ്രങ്ങളും ജാഗ്രതയിലാണ് .

പുല്‍വാമ ഭീകരാക്രമണത്തിന്റെയും നഗരത്തിലുണ്ടായ സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നില നില്‍ക്കുമ്പോള്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞു ലഭിച്ച ഫോണ്‍ ഭീഷണി കൂടുതല്‍ പരിഭ്രാന്തി പരത്തിയിരിക്കയാണ്. രണ്ടിടങ്ങളിലായി മഹാരാഷ്ട്രാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ നിന്ന് നാടന്‍ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News