ചരിത്രം കുറിച്ച് ശ്രീലങ്ക; സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് സീരീസ് ജയ്ക്കുന്ന ആദ്യഏഷ്യന്‍ ടീം

സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് സീരീസ് ജയ്ക്കുന്ന ആദ്യഏഷ്യന്‍ ടീമായി ചരിത്രം കുറിച്ച് ശ്രീലങ്ക. 2-0ന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാണ് ശ്രീലങ്ക ചരിത്രം കുറിച്ചത്.

ഒഷാഡാ ഫെര്‍ണാന്‍ഡോയുടെയും, കുശാല്‍ മെന്‍ഡിസിന്‍റെയും മികവിലാണ് രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്സില്‍ 197 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് വേണ്ടി ഫെര്‍ണാന്‍ഡോ 75 റണ്‍സും, മെന്‍ഡിസ് 84 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here