ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് – Kairalinewsonline.com
Cricket

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍. അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് അഫ്ഗാന്‍ നേടിയത്.

ഹസറത്തുള്ളയുടെ ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 62 പന്തില്‍ നിന്നും 162 റണ്‍സാണ് ഹസറത്തുള്ള നേടിയത്.

ഘാനി 48 പന്തില്‍ നിന്നും 73 റണ്‍സ് നേടി മികച്ച പിന്തുണയും നല്‍കിയതോടെയാണ് അഫ്ഗാന്‍ മികച്ച സ്കോര്‍ തണ്ടെത്തിയത്.

അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു. ഇതോടെ 84 റണ്‍സിന്‍റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്

To Top