കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍

കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ എല്‍ ഡി എഫ് നേതാക്കള്‍ ജാഥയെ സ്വീകരിക്കും. മൂന്നുദിവസമാണ് മലപ്പുറം ജില്ലയിലെ പര്യടനം.

കാനം രാജേന്ദ്രന്‍ നയിക്കുന്ന ഉത്തരമേഖലാ എല്‍ ഡി എഫ് ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ എല്‍ ഡി എഫ് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു. കൊണ്ടോട്ടിയിലാണ് ആദ്യസ്വീകരണ പൊതുയോഗം. ഉച്ചകഴിഞ്ഞ് കോഹിനൂര്‍, ചെമ്മാട്, താനൂര്‍ എന്നിവിടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍.

25ന് തിരൂര്‍, എടപ്പാള്‍, വളാഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലും 26ന് അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ സ്വീകരണങ്ങളോടെ മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ പാലക്കാട്ടേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here