അതിഥി തൊഴിലാളികള്‍ക്കായി കേരളം സുരക്ഷിതഭവനമൊരുക്കിയ സംഭവം; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍

അതിഥി തൊഴിലാളികള്‍ക്കായി കേരളം സുരക്ഷിതഭവനമൊരുക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് പാലക്കാടെത്തിയത്.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണ് അപ്നാഘറെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. താമസത്തിനായി മികച്ച സൗകര്യമൊരുങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു അതിഥി തൊഴിലാളികള്‍.

അപ്നാഘറിലെ അന്തേവാസികളായ പത്ത് പേര്‍ക്ക് മുഖ്യമന്ത്രി പാര്‍പ്പിട സമുച്ചയത്തിന്റെ താക്കോല്‍ കൈമാറുമ്പോള്‍ വേദിക്ക് മുന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.

ആസാം, ബീഹാര്‍, ഡല്‍ഹി, പശ്ചിമബംഗാള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 33 പത്രദൃശ്യമാധ്യമ പ്രവര്‍ത്തകരാണ് കഞ്ചിക്കോടെത്തിയത്. അതിഥി തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട സമുച്ചയ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

അപ്നാഘറില്‍ താമസത്തിനായെത്തുന്ന നൂറുകണക്കിന് ഇതരസംസ്ഥാന തൊ!ഴിലാളികള്‍ മികച്ച സൗകര്യങ്ങളുള്ള താമസ സൗകര്യമൊരുങ്ങിയതിന്റെ സന്തോഷത്തിലാണ്.

അഭിനന്ദന പ്രവാഹത്തിന്റെയും നിറഞ്ഞ സന്തോഷത്തിന്റെയും അവിസ്മരണീയ നിമിഷങ്ങള്‍. രാജ്യത്തെ കേരളം ഒരിക്കല്‍ കൂടി മുന്നില്‍ നിന്ന് നയിക്കുകയാണ്.. അപ്നാഘറിലൂടെ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News