കൊച്ചി കുമ്പളം നെട്ടൂര്‍ പാലം യാഥാര്‍ത്ഥ്യമായി

കൊച്ചി: കുമ്പളം നോര്‍ത്ത് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കുമ്പളം നെട്ടൂര്‍ പാലം യാഥാര്‍ത്ഥ്യമായി. സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് പാലം നാടിന് സമര്‍പ്പിച്ചത്. മന്ത്രി മെ‍ഴ്സിക്കുട്ടിയമ്മ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പാലം വന്നതോടെ കുമ്പളം നോര്‍ത്തില്‍ താമസിക്കുന്നവരുടെ യാത്രാക്ലേശത്തിനാണ് അവസാനമായത്.

കുമ്പളത്തുകാര്‍ക്ക് എറണാകുളത്തേക്കുള്ള ദൂരം അഞ്ച് കിലോമീറ്ററായും ദേശീയ പാതയിലേക്ക് ഒരു കിലോമീറ്ററായും കുറഞ്ഞു. കാലങ്ങളായുള്ള നാട്ടുകാരുടെ ആഗ്രഹമാണ് സഫലമായത്.

ബൈപ്പാസ് റോഡിൽ നെട്ടൂർ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാകുന്ന സമയങ്ങളിൽ ഈ പാലം വഴി നെട്ടൂരിലെത്തിയാൽ സമാന്തരപാലം വഴി കൂണ്ടുന്നൂർ ജങ്ഷനിലുമെത്താം.

12 കോടി 41 ലക്ഷം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാണ് നെട്ടൂർ-കുമ്പളം പാലം നിർമിച്ചത്.120 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലത്തില്‍ ഒരു മീറ്റർ വീതം ഇരുവശത്തും നടപ്പാതയുമുണ്ട്.

സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി മെ‍ഴ്സിക്കുട്ടിയമ്മ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി പറഞ്ഞു.എം.എല്‍.എ എം. സ്വരാജിന്‍റെ അധ്യക്ഷതയില്‍ കുമ്പളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here