എംപിയും അണ്ണാഡിഎംകെ നേതാവുമായ എസ്.രാജേന്ദ്രന്‍ അപകടത്തില്‍ മരിച്ചു

ചെന്നൈ: എംപി എസ്.രാജേന്ദ്രന്‍ കാറപകടത്തില്‍ മരിച്ചു. വില്ലുപുരം എംപിയും അണ്ണാഡിഎംകെ നേതാവുമായ എസ്.രാജേന്ദ്രന്‍ (62) കഴിഞ്ഞ ദിവസം നടന്ന അപകടത്തിലാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വില്ലുപുരം തിണ്ടിവനത്തിനു സമീപമായിരുന്നു അപകടം. എംപി സഞ്ചരിച്ച കാര്‍ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഡ്രൈവറും എംപിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പുലര്‍ച്ചെ ചെന്നൈയിലേക്കു മടങ്ങുന്ന വഴിയിലായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News