കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

സാഹിത്യ അക്കാദമി സെക്രട്ടറിക്ക് നേരെ കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാംസ്‌കാരികനായകന്മാര്‍ അവലംബിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞ് വാഴപിണ്ടി സമര്‍പ്പിച്ചും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

നട്ടെല്ലിന് പകരം വാഴപ്പിണ്ടിയും ആയി നടക്കുന്ന സാംസ്‌കാരിക നായകര്‍ കരുനാഗപ്പള്ളിയുടെ മണ്ണില്‍ കയറിയാല്‍ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂര്‍, സി.ഒ.കണ്ണന്‍, കെഎസ് പുരം സുധീര്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News