‘പോ മോളേ മീരേ’ എന്നു ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരം മാറാതിരിയ്ക്കാന്‍ അണികള്‍ ശ്രദ്ധിയ്ക്കണം; കെ ആർ മീരയെ തെറി വിളിക്കാന്‍ ആഹ്വാനം ചെയ്ത് വിടി ബല്‍റാം; കിടിലന്‍ മറുപടി നല്‍കി മീര

കൊച്ചി: ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു കെ ആർ മീര എഴുതിയ പോസ്റ്റിൽ മീരയുടെ പേരിലെ അക്ഷരം മാറ്റി തെറിവിളിക്കാന്‍ സൂചന നല്‍കി വി ടി ബലറാമിന്റെ പോസ്റ്റ്‌.

‘പോ മോളേ മീരേ’ എന്നു ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരം മാറാതിരിയ്ക്കാന്‍ അണികള്‍ ശ്രദ്ധിയ്ക്കണം എന്നായിരുന്നു ബാലറാമിന്റെ കമന്റ്. “അണികൾക്ക‌് ആശയക്കുഴപ്പം ഒഴിവാക്കാൻ ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു’ എന്ന മറുപടിയുമായി മീരയും തിരിച്ചടിച്ചു.

മീരയുടെ പോസ്റ്റിന്റെ പൂർണരൂപം..

വി ടി ബൽറാമിന്റെ കമന്റ‌് “പോ മോനേ ബാല – രാമാ ” എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.

എന്നാൽ തിരിച്ച് പോ മോളേ ”മീരേ” എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

മീരയുടെ മറുപടി–- ശ്രീ വി.ടി. ബലറാം എം. എല്‍.എ, ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്.

എന്‍റെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കില്‍ താങ്കളുടെ അണികള്‍ക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News