സിനിമ പ്രവര്‍ത്തക നയന നിര്യാതയായി

സിനിമ പ്രവര്‍ത്തകയും അസിസ്റ്റന്റ് ഡയറക്ടറും ആയ നയന സൂര്യന്‍ (28)മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഒരു ഫ്‌ലാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് .

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .പ്രസിദ്ധ സംവിധായകനായ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മരണപ്പെട്ട യുവതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

തലസ്ഥാന ചലച്ചിത്ര കൂട്ടായ്മകളില്‍ സജീവമായിരുന്ന നയന. ചലച്ചിത്ര മേളകളിലും സംഘാടകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷിയുടെ മണം എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്

ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടന്‍, ഉട്ടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ്, ജന്‍സ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News