ട്രെയിനില്‍ നിന്നും തെറിച്ചു വീണ യുവാവിനെ രക്ഷിക്കാനായി പൊലീസുകാരന്‍ യുവാവിനെയും ചുമലിലേറ്റി ഓടിയത് കിലോ മീറ്ററുകളോളം; വീഡിയോ വെെറല്‍

ഹൊഷിംഗബാദ്: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ രക്ഷിക്കാനായി യുവാവിനെയും എടുത്ത് പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം. മദ്ധ്യപ്രദേശിലെ മാലൽവയിലാണ്,സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അജിത് എന്ന യുവാവ് പുറത്തേയ്ക്ക് തെറിച്ചു വീ‍ഴുകയായിരുന്നു.

അജിത് വീ‍ഴുന്നത് കണ്ട പ്രദേശവാസികള്‍ വിളിച്ചറിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസുകാരന്‍ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

ഉള്‍പ്രദേശമായതിനാല്‍ വാഹന സൗകര്യം ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യവാവിനെ പൊലീസുകാരനായ കോൺസ്റ്റ‌ബിളായ പൂനം ബില്ലോര്‍ എടുത്ത് ആശുപത്രിയിലെത്തിച്ചത്.

തലയിൽ കാര്യമായി പരിക്കേറ്റ‌തിനാൽ യുവാവിന്‍റെ നില ഗുരുതരമായിരുന്നെങ്കിലും നിലവില്‍ അപകട നില തരണം ചെയ്തതെന്ന് ഡോക്ടർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News