വിപിപി മുസ്തഫയെ ജെയ്‌ഷെ മുഹമ്മദ് ഭീകരനായി ചിത്രീകരിച്ച മാതൃഭൂമി കാര്‍ട്ടൂണ്‍ വിവാദത്തില്‍

സിപിഐഎം നേതാവ് വിപിപി മുസ്തഫയെ ജെയ്‌ഷെ മുഹമ്മദ് ഭീകരനായി ചിത്രീകരിച്ച് മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാകുന്നു. കാര്‍ട്ടൂണ്‍ പ്രതിഷേധാര്‍ഹമെന്ന് മുസ്തഫ.

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്നെ മതം ഉപയോഗിച്ച് അധിക്ഷേപിക്കുകയാണ് കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ പ്രകോപനപരമെന്നും മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കമെന്നും മുസ്തഫ പീപ്പിളിനോട് പറഞ്ഞു.

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റംഗവുമായ ഡോ.വി പി പി മുസ്തഫയെ നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരനായി ചിത്രീകരിച്ച് മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണാണ് വിവാദത്തിലായിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്നെ തന്റെ മതം ഉപയോഗിച്ച് അധിക്ഷേപിക്കുകയാണ് കാര്‍ട്ടൂണെന്ന ആരോപണവുമായി വിപിപി മുസ്തഫ രംഗത്തെത്തി.

കാര്‍ട്ടൂണ്‍ പ്രകോപനപരവും പ്രതിഷേധാര്‍ഹമെന്നും മുസ്തഫ പീപ്പിളിനോട് പറഞ്ഞു.

മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുസ്തഫ പറഞ്ഞു.

തന്റെ 12 വയസുള്ള മകന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ ചിലര്‍ വധഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News