വി.ടി. ബല്‍റാമിനെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം: എസ്.എഫ്.ഐ

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ: വി.എ വിനീഷ്, സെക്രട്ടറി സ: കെ.എം. സച്ചിന്‍ ദേവ് എന്നിവര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന.

സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്.

കെ ആര്‍ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബല്‍റാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്് ?

ഉയര്‍ന്നു വരുന്ന വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും . പക്ഷഭേദമില്ലാതെ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം…

ഈയിടെയായി നടന്ന ചില വിഷയങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയായിട്ടല്ലാതെ, വി ടി ബല്‍റാമിന്റെ പ്രതികരണം നമുക്ക് കാണാനാവില്ല.

അപക്വത കലര്‍ന്ന അഭിപ്രായ പ്രകടനങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന തരംതാണ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നിങ്ങളില്‍ നിന്നും സമൂഹം ഇതില്‍ കൂടുതല്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുന്‍ കാലങ്ങളില്‍ കെ.ആര്‍. മീര വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല.

സാഹിത്യകാരന്മാരും, സാംസ്‌ക്കാരിക പ്രവര്‍ത്തകരും നമ്മുടെ നാട്ടില്‍ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്…

ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയില്‍ കോണ്‍ഗ്രസ് , മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വി.ടി.ബല്‍റാമിനെ പോലെയുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ തയ്യാറാവണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News