യുവതി കുളിക്കുന്നത് മൊബൈല്‍ പകര്‍ത്തിയ വിദ്യാര്‍ഥി പിടിയില്‍; ഫോണില്‍ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍

താനെ: യുവതി കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുംബൈ ഐഐടി വിദ്യാര്‍ത്ഥിയും താനെ സ്വദേശിയുമായ അവിനാശ് കുമാര്‍(34) ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

വെള്ളിയാഴ്ച രാത്രി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ ജനലില്‍ മൊബൈല്‍ ഫോണ്‍ യുവതി കണ്ടു. ഭര്‍ത്താവിനെ വിളിച്ചു വരുത്തി യുവതി ഫോണ്‍ എടുത്തു പരിശോധിച്ചപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി വ്യക്തമായത്.

ഇതിനിടെ അവിനാശ് ഓടിപ്പോകുന്നതും ഇരുവരും കണ്ടു. ഇതോടെയാണ് യുവതി പരാതിയുമായി കപുര്‍ബാവ്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News