പേരിന് പിന്നിലെ പ്രസാദ് അച്ഛന്‍റെ പേരല്ല, കോണ്‍ഗ്രസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അമ്മാവന്‍റെ പേരാണ് പ്രസാദ്; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ രക്തസാക്ഷി എംഎസ് പ്രസാദിന്‍റെ ഓര്‍മകളാണ് അനന്തിരവന്‍ ധനുപ്രസാദ് കുറുന്പേലില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെട്ട അമ്മാവന്‍ എംഎസ് പ്രസാദിന്‍റെ ഓര്‍മയ്ക്കായാണ് പേരിനോടൊപ്പം പ്രസാദെന്ന് ചേര്‍ത്തതെന്നാണ് കുറിപ്പില്‍ പറയുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

പരിചയപ്പെടുന്നവര്‍ ആദ്യം ചോദിക്കുന്നതും സുഹൃത്തുക്കളുമെല്ലാം മനസ്സിലാക്കി വെച്ചിരിക്കുന്നതും പേരിനോടൊപ്പമുള്ളത് അച്ഛന്‍റെ പേരാണെന്നാണ്. എന്നാല്‍ അമ്മാവന്‍ എംഎസ് പ്രസാദിന്‍റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു വേണ്ടിയാണ് പേരിനോടൊപ്പം പ്രസാദ് ചേര്‍ത്തതെന്ന് ധനു ഫേസ്ബുക്കില്‍ പറയുന്നു.

ഒരു തിരുവോണ ദിവസം പത്തനം തിട്ട ചിറ്റാറില്‍ വെച്ചാണ് കോണ്‍ഗ്രസുകാര്‍ എംഎസ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. മരിക്കുന്ന സമയത്ത് പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് ചെയര്‍മാനും എസ്എഫ്ഐ പത്തനം തിട്ട ജില്ലാ പ്രസിഡന്‍റുമായിരുന്നു എംഎസ് പ്രസാദ്.

കോളേജ് കാന്പസില്‍ വെച്ച് സഖാവ് സിവി ജോസിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയതിന്‍റെ ദൃക്സാക്ഷി ആയതിനാലും കതോലിക്കറ്റ് കോളേജില്‍ എസ്എഫ്ഐയുടെ ശുഭ്രപതാക പാറിച്ചതിന്‍റെ പേരിലുമാണ് എംഎസ് പ്രസാദിനെ കൊലപ്പെടുത്തയതെന്ന് ധനു പറയുന്നു. കോണ്‍ഗ്രസിന്‍റെ കഠാര രാഷ്ട്രീയത്തിന്‍റെ ഓര്‍മകള്‍ കൂടിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News