പുല്‍വാമ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ച സൈനീക പ്രതിനിധികളുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു

പുല്‍വാമ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ച സൈനീക പ്രതിനിധികളുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു. അതേ സമയം കാശ്മീരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ആര്‍ട്ടിക്കിള്‍ 35 എ വകുപ്പിനെതിരായ ഹര്‍ജിയില്‍ നാളെ മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

35 എയില്‍ മാറ്റം വരുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാര്‍ടികളും ആവശ്യപ്പെട്ടു.

വിവിധ ലോകരാഷ്ട്രങ്ങളിലെ എംബസികളില്‍ സൈന്യത്തെ പ്രതിനിധീകരിച്ച് നിയമിച്ചിട്ടുള്ള 44 അറ്റാഷമാരുടെ യോഗമാണ് ദില്ലിയില്‍ ആരംഭിച്ചത്. രണ്ട് ദിവസത്തെ യോഗത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അദ്ധ്യക്ഷത വഹിക്കും. കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്ത്,വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദ്ര സിങ്ങ് ധനോവ, നാവികസേന മേധാവി അഡ്മിറല്‍ സുലില്‍ ലാംബ എന്നിവരും പങ്കെടുക്കുന്നു.

പുല്‍വാമ സ്‌ഫോടനത്തിന്റെ പ്രത്യാക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും.അതേ സമയം കാശ്മീരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ഭരണഘടനന ചട്ടം 35 വകുപ്പിനെതിരായ ഹര്‍ജികളില്‍ നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.കാശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ക്ക് സ്ഥലം വാങ്ങാന്‍ അനുമതി നല്‍കാത്തതും, മറ്റ് സംസ്ഥാനങ്ങളില്‍ വിവാഹം കഴിച്ച കാശ്മീരി സ്ത്രീകള്‍ക്ക് സ്വത്തിന് അര്‍ഹതയിലാക്കുകയും ചെയ്യുന്ന നിയമം എടുത്ത് മാറ്റുന്നതിനെതിരെ കാശ്മീരികള്‍ പ്രക്ഷോഭത്തിലാണ്.

ചട്ടം റദ് ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഖ്യാതം ഉണ്ടാക്കുമെന്ന് സിപിഐഎം ചൂണ്ടികാട്ടി.നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ തടങ്കലിലായവരുടെ എണ്ണം ഇരുനൂറ് കഴിഞ്ഞു.

പുല്‍വാമ സ്‌ഫോടനത്തില്‍ തദേശവാസികളുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീകോടതി തള്ളി കളഞ്ഞു.തീവ്രവാദികളുടേയും വിഘടനവാദികളുടേയും കല്ലേറില്‍ നിന്നും സൈനീകര്‍ക്ക് സുരക്ഷ നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചു. കാശ്മീരിലെ സൈനീകരുടെ മക്കളാണ് ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here