ആശ്വാസത്തിന്‍റെ ആയിരം ദിനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണ ചെയ്തത് 937.45 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ.

2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം എന്നിവ കൂടാതെ വിതരണം ചെയ്തതാണ് ഈ തുക.

മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം പിണറായി സർക്കാർ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

സംസ്ഥാന സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ കൂടാതെ 937 .45 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്.

മാത്രമല്ല ദുരിത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തി.

ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കി.

കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് cmdrf.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. ഇത്തരത്തിൽ സംവിധാനം ഒരുക്കിയത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി.

കൂടാതെ അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാന്‍ അപേക്ഷകന് സാധിക്കുമെന്നതും ഓൺലൈൻ സംവിധാനത്തിന്റെ പ്രത്യാകത ആയിരുന്നു.

കുറ്റമറ്റ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപേക്ഷ പരിശോധനാ സംവിധാനം നിലവില്‍ വന്നതിനാല്‍ നടപടികള്‍ വേഗത്തിലായി.

തീരുമാനമെടുത്ത് ഉത്തരവിറങ്ങിയാല്‍ ദിവസങ്ങള്‍ക്കകം അക്കൗണ്ടില്‍ പണം എത്തും. ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്തുമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News