ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പയില്‍ ഇന്ത്യന്‍ വനിതാ ടീമിനെ ഓപ്പണര്‍ സ്മൃതി മന്ദാന നയിക്കും. പരിക്കിനെ തുടര്‍ന്ന് ചികിത്സയിലുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ 20-20 പരമ്പരയില്‍ നിന്ന് ഒ‍ഴിവാക്കിയതോടെയാണ് മന്ദാനയെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത്.

20-20 യ്ക്ക് പുറമേ ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരങ്ങളില്‍ നിന്നും ഹര്‍മന്‍ പ്രീത് കൗറിനെ ഒ‍ഴിവാക്കിയിട്ടുണ്ട്.

മധ്യ നിരയില്‍ വേദ കൃഷ്ണമൂര്‍ത്തിയെ തിരികെ കൊണ്ടു വരാനും സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. അടുത്തമാസം 4 മുതലാണ് 20-20 പരമ്പര ആരംഭിക്കുക.