തിരിച്ചടിച്ച് ഇന്ത്യ; പാക്ക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തു; ദൗത്യത്തില്‍ പങ്കെടുത്തത് 12 മിറാഷ് യുദ്ധ വിമാനങ്ങള്‍

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ സേന. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സേന വ്യോമാക്രമണത്തിലൂടെ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്.ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു. 21 മിനിറ്റ് നീണ്ടു നിന്ന പ്രത്യാക്രമണമാണ് ഉണ്ടായത്.

ഇന്ത്യന്‍ വ്യോമ സേനയുടെ 12  മീറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. പാക്ക് അധീന കാശ്മീരിലെത്തിയ സേന ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. 1000 കിലോ ഗ്രാം ബോംബുകള്‍ വര്‍ഷിച്ചെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാല്‍ക്കോട്ട്, ചാക്കോത്തി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

പുല്‍വാമ ആക്രമണത്തിന് രണ്ടാ‍ഴ്ചയ്ക്ക് ശേഷമാണ് തിരിച്ചടിയെന്നത് ശ്രദ്ധേയമാണ്. പൂഞ്ച് മേഖലയ്ക്ക് അപ്പുറത്ത് കടന്ന് ലേസര്‍ ടെക്നോളജി ഉപയോഗിച്ച് ബോംബ് വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഭീകരരെ നു‍ഴഞ്ഞു കയറാന്‍ അനുവദിച്ചും അതിലുളള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുമാണ് പാക്കിസ്താന്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം അ‍ഴിച്ചു വിടുന്നത്.

ക‍ഴിഞ്ഞ ഫെബ്രുവരി 14 നാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് പുല്‍വാമയില്‍ സിആര്‍പിഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.

40ലധികം സെെനികരാണ് അന്ന് മരിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദിത്യം ജെയ്ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരിന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് സെെന്യം അതിര്‍ത്തിയിലെത്തി ഭീകരസംഘങ്ങളുടെ ക്യാമ്പുകള്‍ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News