അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

മധ്യസ്ഥതയുടെ കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വിധി പുറപ്പെടുവിക്കും. അതേസയമം തര്‍ജമ്മ ചെയ്ത രേഖകളിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 6 ആഴ്ചത്തേക്ക് മാറ്റി

അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള സുപ്രീംകോടതി ശ്രമം. ഇത് ഭൂമിതര്‍ക്കമല്ല വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അതും പരിഗണിക്കണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. നടന്ന പല ചര്‍ച്ചകളും പരാജയപ്പെട്ടെങ്കിലും എങ്കിലും വിശാല തലത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകളെ സുന്നി വഖഫ് ബോര്‍ഡ് സ്വാഗതം ചെയ്തു. നിര്‍മോഹി അഖാറ മധ്യസ്ഥ ചര്‍ച്ചകളെ പിന്തുണച്ചപ്പോള്‍ രാം ലല്ലയുടെ അഭിഭാഷകന്‍ വിയോജിച്ചു.

സിവില്‍ പ്രോസീജ്യര്‍ കോഡിലെ 89വകുപ്പ് പ്രകാരമാണ് സമവായസാധ്യത തേടുന്നത്. മധ്യസ്ഥരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി വയ്ക്കും. മാര്‍ച്ച് 5ന് മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച വിശദമായി ഉത്തരവിറക്കും.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തര്‍ജമ ചെയ്ത രേഖകളുടെ കാര്യത്തില്‍ സമവായത്തിലെത്താതെ വാദം ആരംഭിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

വാദം ആരംഭിച്ചുകഴിഞ്ഞാല്‍ തര്‍ജമയിലെ വിയോജിപ്പുകള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജമ കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ രാജീവ് ധവാന്‍ രംഗത്തെത്തി.

തുടര്‍ന്ന് തര്‍ജമ ചെയ്ത് നല്‍കിയ രേഖകള്‍ പരിശോധിച്ച് എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കാന്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു. പുതിയ തീരുമാനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യകേസില്‍ അന്തിമമായ തീര്‍പ്പുണ്ടാകാനുള്ള സാധ്യത വീണ്ടും മങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here