തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി 179 പേർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി

ഓഖി ദുരിതാശ്വാസ പാക്കേജിന്‍റെ ഭാഗമായി തീരദേശജനതയ്ക്ക് സർക്കാർ നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടു.

തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി 179 പേർക്കാണ് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറിയത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവർ. സുരക്ഷാ ഭീഷണി നേരിടുന്ന തീരദേശത്തുള്ളവർക്കുള്ള ഫ്ളാറ്റുകളുടെ നിർമാണത്തിനും തുടക്കമായി.

ഓഖി ദുരന്തം തീരദേശത്തെ ആകെ തകർത്തെറിഞ്ഞപ്പോൾ, അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് തീരദേശ ജനതയ്ക്ക് തൊ‍ഴിൽ വാഗ്ദാനം നൽകിയത്.

മത്സ്യത്തൊ‍ഴിലാളി കുടുംബങ്ങളിലെ ആയിരത്തോളം ചെറുപ്പക്കാരിൽ നിന്നും തെരഞ്ഞെടുത്ത 179 പേർക്കാണ് തീരദേശ പോലീസ് സേനയിൽ കോസ്റ്റല്‍ വാര്‍ഡന്മാരായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറിയത്.

സമയബന്ധിതമായിട്ടാണ് സർക്കാർ വാഗ്ദാനം സാക്ഷാത്ക്കരിച്ചതെന്ന് ഫിഷറീസ് മന്ത്രി ജെ.മെ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം ലഭിച്ചത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ, കോസ്റ്റല്‍ പോലീസ് ഡി.ഐ.ജി കെ.പി.ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തീരദേശത്തുള്ളവർക്ക് കൂടുതൽ ആശ്വാസം പകർന്ന് ബീമാപ്പള്ളിയിൽ മത്സ്യത്തൊ‍ഴിലാലികൾക്ക് ഫ്ളാറ്റ് സമുശ്ചത്തിന്‍റെ നിർമ്മാണത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഓഖി ദുരിതബാധിതർക്കും കടലാക്രമണ ഭീതിയിലുള്ളവർക്കുമാകും ഇതിന്‍റെ പ്രയോജനം ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News