എംജിആറിന് പാലക്കാട് സ്മൃതി മന്ദിരം; കൊല്ലങ്കോട് വടവന്നൂരിലെ മന്ദിരം പി സദാശിവം നാടിന് സമര്‍പ്പിച്ചു

തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് പാലക്കാട് സ്മൃതി മന്ദിരമൊരുങ്ങി. കൊല്ലങ്കോട് വടവന്നൂരില്‍ നിര്‍മിച്ച സ്മൃതി മന്ദിരം ഗവര്‍ണര്‍ പി സദാശിവമാണ് നാടിന് സമര്‍പ്പിച്ചത്. എംജിആറിന്‍റെ മാതൃവീടായ സത്യവിലാസമാണ് നവീകരിച്ച് സ്മൃതി മന്ദിരമാക്കി മാറ്റിയത്.

സത്യവിലാസം എംജിആറിന്‍റെ ഓര്‍മകളുമായെത്തുന്ന സന്ദര്‍ശകര്‍ക്കായി സ്മൃതി മന്ദിരമായി ഒരുങ്ങിക്ക‍ഴിഞ്ഞു. തമി‍ഴ്നാട്ടുകാര്‍ക്കെന്ന പോലെ പാലക്കാട് കുടുംബ വേരുകളുള്ള എംജിആറിനോട് മലയാളികള്‍ക്കും പ്രീയമേറെയാണ്.

കാലപ്പ‍ഴക്കം ചെന്ന എംജിആറിന്‍റെ മാതൃഭവനം എം ജി ആർ ആരാധകനായ ചെന്നൈ മുൻ മേയറും എം എൽ എ യുമായ സെയ്തെ ദുരൈ സ്വാമിയാണ് നവീകരിച്ച് സ്മാരകമാക്കി മാറ്റിയത് സത്യവിലാസത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടിക്കായി പുതിയ കെട്ടിടവും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

പ‍ഴയ വീടിന്‍റെ തനിമ നഷ്ടപ്പെടാതെ നിര്‍മിച്ച സ്മാരകത്തില്‍ എംജിആറിന്‍റെ ശില്‍പവും എംജിആറിന്റെ ജീവിതത്തിലെ പ്രധാനമുഹൂര്‍ത്തങ്ങള്‍ വെളിപ്പെടുത്തുന്ന ഫോട്ടാ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. സ്മൃതി മന്ദിരം നാടിന് സമര്‍പ്പിച്ച് എംജിആറിന്‍റെ ഓര്‍മകള്‍ ഗവര്‍ണര്‍ പി സദാശിവം പങ്കുവെച്ചു.

മന്ത്രി കെ കൃഷ്ണൻകുട്ടി, കെ ബാബു തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. തമി‍ഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും എംജിആറിന്‍റെ ആരാധകരുമടക്കം നിരവധി പേരാണ് വടവന്നൂരിലെ സത്യവിലാസത്തിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here