എഫ് 16 വിമാനം വെടിവെച്ചിട്ടതായി ഇന്ത്യ; അതിര്‍ത്തി സംഘര്‍ഷഭരിതം

ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് പട്ടാളത്തിന്റെ പ്രകോപനം തുടരുന്നു.

പാകിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടവെച്ചിട്ടതായി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

പാക് അധീന കശ്മീരിലാണ് വിമാനം വെടിവെച്ചട്ടത്. മൂന്ന് എഫ് 16 വിമാനങ്ങളാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.

സാങ്കേതിക തകരാര്‍ മൂലം ഇന്ത്യന്‍ വിമാനം തകര്‍ന്നു വീണു. കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് പൈലറ്റും കോ പൈലറ്റും മരിച്ചു. വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തലാക്കി. ജമ്മു, ലേഹ്, പത്താന്‍കോട്ട്എന്നിവടങ്ങളിലെ വിമാനത്താവളങ്ങള്‍ ആണ് ഇന്ത്യ അടച്ചത്.

അതേസമയം പാകിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി സ്ഥിരീകരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

നിയന്ത്രണരേഖ കടന്ന രണ്ട് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദം പാകിസ്ഥാന്‍ ഉന്നയിക്കുന്നു. ഒരു വൈമാനികനെ അറസ്റ്റ് ചെയ്‌തെന്നും പറയുന്നു. വെടിവെച്ചിട്ടതില്‍ ഒരു വിമാനം വീണത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എന്നും പാകിസ്ഥാന്റെ അവകാശവാദം.

കശ്മീരില്‍ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തലാക്കി. പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ നടത്താന്‍ ശ്രമിച്ച ആക്രമണം സൈന്യം പരാജയപ്പെടുത്തി.

ഷോപ്പിയാനില്‍ നടന്ന ആക്രമണത്തില്‍ സേന രണ്ട് ജയഷേ ഭീകരരെ വധിച്ചു. മീമനദര്‍ മേഖലയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സേന പരിശോധന നടത്തിയിരുന്നു.

ഇതിനിടയില്‍ ആണ് ഭീകരര്‍ വെടിയുതിര്‍ത്തത്. നിസാര പരിക്കുകളോടെ സൈനികര്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കെട്ടിടത്തില്‍ നടന്ന തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. അതേസമയം അതിര്‍ത്തിയില്‍ ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുകയാണ്.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. ജനവാസമേഖലയിടലേക്ക് ആക്രമണം എത്താതിരിക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here