വൈമാനികര്‍ സുരക്ഷിതര്‍; പാകിസ്ഥാന്‍ വാദം പച്ചക്കള്ളമെന്ന് ഇന്ത്യ

ഇന്ത്യന്‍ വൈമനികരെ പിടിച്ചെന്ന വാദം തള്ളി ഇന്ത്യ. വൈമാനികര്‍ സുരക്ഷിതര്‍. എല്ലാ പൈലറ്റുമാരും സുരക്ഷിതരെന്നും ഇന്ത്യ. അതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

ഒരു വൈമാനികനെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോ 2016 ലേതെന്നും ഇന്ത്യ.

പാകിസ്ഥാനിലെ മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. അമൃത്സര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.

പാകിസ്ഥാന്‍-ഇന്ത്യ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനങ്ങള്‍ തിരിച്ചു വിടുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here