”വളരെ ചെറിയ സിനിമയാണ്, പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം”: ശ്യാമപ്രസാദ്

തിരുവനന്തപുരം: വീണ്ടും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്.

അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണിത്. വ്യത്യസ്ത സഹപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ എല്ലാവരുടേയും കൂട്ടായ യത്‌നത്തിന്റെ ഭാഗമായിട്ടാണ് സംവിധായകന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നത്. അവരോടെല്ലാം നന്ദി പറയുന്നതായും ശ്യാമപ്രസാദ് പറഞ്ഞു.

ഒരു ഞായറാഴ്ച ഇതുവരെ തിയേറ്ററിലേക്ക് എത്തിയിട്ടില്ല. വളരെ ചെറിയ സിനിമയാണ്. രണ്ടു കാമുകി കമുകന്‍മാരുടെ ജീവിതം സമാന്തരമായി പറഞ്ഞു പോകുകയാണ് ചിത്രത്തില്‍. സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും സമൂഹത്തിലെ ലിംഗസമത്വത്തെക്കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ശ്യാമപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News