ദില്ലി: കശ്മീരില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു വിമാനത്താവളങ്ങള്‍ അടച്ചു. ലേ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്സര്‍, ഷിംല, ധരംശാല, ഡെറാഡുണ്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

അതേസമയം, അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക്ക് വിമാനം ഇന്ത്യ വെടിവച്ചിട്ടു. മൂന്ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ മേഖലകളില്‍ ബോംബിട്ടെന്ന് പാക്കിസ്ഥാന്‍ സൈന്യവും വിദേശകാര്യ വകുപ്പും അവകാശപ്പെട്ടു.

രണ്ട് ഇന്ത്യന്‍ വ്യോമസേന വിമാനമങ്ങള്‍ വെടിവച്ചിട്ടു. ഒരു പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്റെ എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളി. പൈലറ്റുമാരെല്ലാവരും സുരക്ഷിതരാണെന്ന് സൈനിക വക്താവ് അറിയിച്ചു.

ഇതിനിടെ പ്രധാനമന്ത്രി ദില്ലിയിലെ പരിപാടികള്‍ റദാക്കി ഓഫീസില്‍ മടങ്ങിയെത്തി അടിയന്തര ഉന്നതതലയോഗം വിളിച്ചു.