തിരുവനന്തപുരത്തെ പ്രശസ്തമായ കണ്ണാശുപത്രി ഇനി ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്തമായ കണ്ണാശുപത്രി ഇനി പുതിയ ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. സ്ഥലപരിമിത മൂലം രോഗികള്‍ക്ക് നിന്ന് തിരിയാന്‍ ഇടം ഇല്ലാതിരുന്ന കണ്ണാശുപത്രിക്ക് തറകല്ലിട്ടതും, പണിപൂര്‍ത്തീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ് .

സര്‍ക്കാരിന്റെ 1000 ദിവസങ്ങളോട് അനുബന്ധിച്ചാണ് പണിപൂര്‍ത്തികരിച്ചത്.മുഖ്യമന്ത്രി പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു

115 വര്‍ഷം പഴക്കമുളള പഴയ കെട്ടിടത്തില്‍ നിന്ന് അത്യന്താധുനിക സൗകര്യങ്ങള്‍ ഉളള പുതിയ കെട്ടിടത്തിലേക്കുളള തിരുവനന്തപുരം കണ്ണാശുപത്രിയുടെ പരകായ പ്രവേശം ആരിലും സ്ഥലജലവിഭാന്ത്രി ഉണ്ടാക്കും വിധം കൗതുകകരമാണ് രോഗികള്‍ക്ക് നിന്ന് തിരിയാന്‍ ഇടം ഇല്ലാത്ത തിരുവനന്തപുരം കണ്ണാശുപത്രിയുടെ കദന കഥ ഇനി പഴം കാഴച്ചയാവും.

ഏഴ് നിലകളുടെ ബഹുനിലകെട്ടിടമായി പുനര്‍ജനിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ റീജണ്യല്‍ ഓഫ്താല്‍മോളജി. രോഗികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് പഴയ കണ്ണാശുപത്രിക്ക് എതിര്‍വശത്തെ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഏത് സ്വകാര്യ ആശുപത്രിയോടും കിടപിടക്കാന്‍ കഴിയും വിധത്തിലാണ് ഇവിടുത്തെ സൗകര്യങ്ങള്‍ എന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.

സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. നേത്രാരോഗ്യമേഖലയോടുളള സര്‍ക്കാരിന്റെ കരുതലാണ് കെട്ടിട സമര്‍പ്പണം എന്ന് ആരോഗ്യമന്ത്രി കെകെ ഷെലജ ടീച്ചര്‍ പറഞ്ഞു

കോര്‍ണിയ, ഗ്ലോക്കോമോ, പീഡിയട്രിക്ക് ഓഫ്താല്‍മേളജി എന്നീ ഓപി വിഭാഗങ്ങളും ഓപ്പറേഷന്‍ തീയറ്റര്‍, ലാബുകള്‍ ,റഫറല്‍ ഓപി അടക്കമുളള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറും. 2010 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ആശുപത്രികെട്ടിടെ പണിയാന്‍ തീരുമാനച്ചത്.

എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാവാത്ത ആശുപത്രി കെട്ടിടത്തില്‍ ഉത്ഘാടന പ്രഹസനം നടത്തിയിരുന്നു. കോണ്‍ഗ്രസ് എംപിയും എല്‍എല്‍എമാരും ഉദ്ഘാടനം ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. മേയര്‍ വികെ പ്രശാന്ത്, ഡയറക്ടര്‍ ഡോ.വിസഹസ്രനാമം, ഡിഎംഇ ഡോ.റംലബീവി,മെഡിക്ക്ല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു, ആശുിപത്രി സൂപണ്ട് ഡോ.സിഎസ് ഷീബ എന്നീവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here